Saturday, 14 December - 2024

ഗേറ്റിന് ഇടയില്‍ കുടുങ്ങിയുള്ള പേരക്കുട്ടിയുടെ മരണത്തില്‍ മനംനൊന്ത് മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറത്ത് ഒമ്പതുവയസ്സുകാരന്റെ മരണത്തില്‍ മനംനൊന്ത് മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു. വൈലത്തൂല്‍ ചെലവില്‍ സ്വദേശി ആസ്യ (51) ആണ് മരിച്ചത്. ഓട്ടോമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി വ്യാഴാഴ്ച്ച വെെകിട്ടായിരുന്നു അബ്ദുള്‍ ഗഫൂര്‍-സജ്‌നാ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ മരണപ്പെട്ടത്.

സിനാന്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ആശുപത്രിയില്‍ എത്തിയ മുത്തശ്ശി, മരണവാര്‍ത്ത താങ്ങാനാകാതെ കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍പക്കത്തെ വീട്ടിലെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്നുകിടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങിയാണ് സിനാന്‍ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തിരൂര്‍ ആലിന്‍ ചുവട് എംഇടി സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിനാന്‍.

Most Popular

error: