സഊദിയിൽ നിന്ന് വീട്ടുകാരുമായി ഫോണിൽ സംസാരിച്ച് മണിക്കൂറിനുള്ളില്‍ പ്രവാസി മരിച്ചു

0
1949

കൂറ്റനാട്: വിദേശത്തെ ജോലിസ്ഥലത്തുവച്ച് പാലക്കാട് കൂറ്റനാട് സ്വദേശി മരിച്ചു. കൂറ്റനാട് ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദ് ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. സഊദിയിലെ കിഴക്കൻ മേഖലയായ ദമാമിനടുത്ത് ജോലിസ്ഥലത്ത് വച്ച് ആണ് മരണം. ഹൃദയാഘാതമാണ് മരണ കാരണം.

ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. മരണത്തിന് മണിക്കൂർ മുമ്പ് ഭാര്യയുമായി സംസാരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഭാര്യ: റഷീദ. മാതാവ്: ആയിഷ. മക്കള്‍: ആയിഷ, നൗഷിദ, മുന്‍ഷിദ, നബീല്‍. മരുമകൻ: ഫാറൂഖ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക