ദമാം: സഊദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ചൂട് ഉയരുകയാണ്. കൊടും ചൂടാണ് പല ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെടുന്നത്. ഇതിനിടെ സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട ഹഫര്‍ അല്‍ബാത്തിനില്‍ കൊടും ചൂട് മൂലം കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ഉരുകിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സഊദി പൗരന്മാരിലൊരാള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു. വീഡിയോ കാണിച്ച് അതിൽ തന്നെ അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ഏവരെയും ഞെട്ടിക്കുന്നതാണ് ഈ വീഡിയോ. വേനല്‍ക്കാലത്ത് ചൂട് ഏറ്റവും കുറഞ്ഞ മാസമാണ് ജൂണ്‍ എന്നും എന്നിട്ടും വെന്തുരുകുന്ന ചൂടാണ് അനുഭവപ്പെടുന്നതെന്നും വരും മാസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഭയാനകമായിരിക്കുമെന്നും വീഡിയോയോട് പ്രതികരിച്ച് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു.
വരും ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ ചൂട് കണക്കുമെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷകരുടെ കണക്ക് കൂട്ടൽ. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഗൾഫ് രാജ്യമായ ഖത്തറിലും വേനല്‍ചൂട് കത്തികയറുകയാണ്. താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. ഈ ആഴ്ച കനത്ത ചൂടു കാലമാണെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ താപനില 41നും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കരാന, ഷഹാനിയ, തുരായന എന്നിവിടങ്ങളിലാണ് ആണ്-46 ഡിഗ്രി സെല്‍ഷ്യസ്. ജുമെയ്‌ലയില്‍ 45, അല്‍ഖോര്‍, ഗുവെയ്‌രിയ, മിസൈമീര്‍ എന്നിവിടങ്ങളില്‍ 44 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. പുറം തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ ചട്ടം പ്രാബല്യത്തിലുള്ളതിനാല്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാമെന്നത് തൊഴില്‍ മേഖലയ്ക്ക് വലിയ ആശ്വാസമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
