മക്കയിൽ മരണപ്പെട്ട പ്രവാസിയുടെ മക്കളുടെ തുടർ പഠനം ഇനി മർകസിന്റെ തണലിൽ

0
1969

മർകസ് ഓർഫെൻ കെയർ സ്കീമിൽ ഉൾപെടുത്തിയാണ് മർകസ് അവരുടെ വിദ്യാഭ്യാസം ഏറ്റെടുത്തത്

മക്ക: മക്കയിൽ പ്രവാസ ജീവിതം തുടരുന്നതിനിടയിൽ മരണപെട്ട മലപ്പുറം അരീക്കോട് വിളയിൽ സ്വദേശി നൗഫൽ പമ്പോടന്റെ മക്കളുടെ തുടർ വിദ്യാഭ്യാസം ഇനി മർക്കസിന്റെ തണലിൽ. ഇവരുടെ തുടർ പഠനം മർകസ് ഏറ്റെടുത്തതായി ഭാരവാഹികൾ അറിയിച്ചു. നൗഫലിന്റെ മക്കളായ എട്ടാം ക്ലാസുകാരി നഷ്‌വ (13, നാലാം ക്ലാസുകാരി അജ്‌വ (8) എന്നിവരുടെ തുടർപഠനമാണ് മർകസ് ഏറ്റെടുത്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്ക മർകസ് കമ്മിറ്റിയുടെ അഭ്യർത്ഥന പരിഗണിച്ച് ഓർഫെൻ കെയർ സ്കീമിൽ ഉൾപെടുത്തിയാണ് മർകസ് അവരുടെ വിദ്യാഭ്യാസം ഏറ്റെടുത്തത്. സ്വന്തം വീടുകളിൽ മാതാക്കളുടെ സംരക്ഷണത്തിൽ താമസിച്ചു പഠനം, ഭക്ഷണം, മറ്റു അനുബന്ധ ചെലവുകളും മർകസ് വഹിക്കുന്ന പദ്ധതിയാണ് ഓർഫെൻ കെയർ പദ്ധതി. നിശ്ചിത കാലത്തിനു ശേഷം അവരുടെ തുടർ പഠനം മർകസ് സ്ഥാപനങ്ങളിലേക്ക് മാറും.

ഈ പദ്ധതിയിലൂടെ നിരവധി കുട്ടികളാണ് രാജ്യത്ത് വിദ്യാഭ്യാസം നേടുന്നത്. മർകസ് പ്രതിനിധികളായ മർസൂക് സഅദി (മർകസ് ഗ്ലോബൽ), കൗസർ സഖാഫി (മർകസ് ഖുർആൻ കോളേജ്), ഇസ്ഹാഖ് ഖാദിസിയ്യ (മർകസ് മക്ക സെക്രട്ടറി), മുസ്തഫ കാളോത്ത്, ശറഫുദ്ധീൻ വടശ്ശേരി എന്നിവർ നൗഫലിന്റെ വീട് സന്ദർശിച്ചു കുടുംബവുമായി സംസാരിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക