അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു

0
1491

10 വര്‍ഷത്തോളമായി ഇസാം കബ്ബാനി കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്നു

ദമാം: വാര്‍ഷികാവധിക്കായി നാട്ടിലേക്ക് പോയ മലയാളി യുവാവ് നിര്യാതനായി. കിഴക്കൻ സഊദിയിലെ ദമാമിലെ ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ഷബീര്‍ (35) ആണ് അസുഖം മൂലം മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികില്‍സയില്‍ തുടരവേയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുഹമ്മദ് ഷബീര്‍ 10 വര്‍ഷത്തോളമായി ഇസാം കബ്ബാനി കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തോടൊപ്പം ദമാമിലായിരുന്നു താമസം. പ്രമുഖ ഫുട്ബോള്‍ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുകയായിരുന്നു. വഴിക്കടവ് പുന്നക്കല്‍ സ്വദേശി വല്‍പറമ്പന്‍ അബൂബക്കര്‍-ഷാഹിന ദമ്പതികളുടെ മകനാണ്.

ഷഹാമയാണ്‌ ഭാര്യ. എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് ഷെസിന്‍ മകനാണ്‌. ഷബീറിന്‌ ഒരു സഹോദരിയുണ്ട്. ഷബീറീന്‍റെ മരണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ), മാഡ്രിഡ് എഫ്.സി, ഡിഫയിലെ മറ്റു ക്ലബുകള്‍ അനുശോചനം രേഖപ്പെടുത്തി.