Saturday, 9 November - 2024

ട്രെയിൻ അപകടം; കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിനിടിച്ചു, അഞ്ചു മരണം

ഡാർജിലിംഗ്: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിനിടിച്ച് അപകടം. രണ്ട് ബോഗികൾ പാളം തെറ്റി.അഞ്ചു പേർ മരിച്ചതായി റിപ്പോർട്ട്ര നിവധി പേർക്ക് പരിക്കുണ്ട്. ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ മേഖലയിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും സംഭവം ഞെട്ടിക്കുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.

Most Popular

error: