ബംഗളൂരു: വിമാനത്തിൽ പക്ഷി ഇടിച്ചെന്ന സംശയത്തെ തുടർന്ന് സർവീസ് മുടങ്ങി. ഗ്വാളിയോറിൽ നിന്നും ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസാണ് റദ്ദാക്കിയത്. വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
നാളെ ഹൈദരാബാദിൽ നിന്നും വിമാനം എത്തിയതിന് ശേഷം മാത്രമായിരിക്കും സർവീസ് പുനരാരംഭിക്കുക.
