ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: പോലീസുകാര്‍ തമ്മിലടിച്ചു

0
770

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്.

പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.