കൃത്യസമയം പാലിച്ചില്ല; ജി. സുധാകരൻ CPM പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

0
1616

കൃത്യസമയം പാലിക്കാത്തതിൽ പ്രതിഷേധിച്ച് CPM പരിപാടിയിൽ നിന്ന് മുതിർന്ന നേതാവും മുൻമന്ത്രിയുമായ  ജി. സുധാകരൻ ഇറങ്ങിപ്പോയി. ഹരിപ്പാട് നടന്ന CBC വാര്യർ  അനുസ്മരണ പരിപാടിയിൽ നിന്നാണ് ജി സുധാകരൻ ഇറങ്ങിപ്പോയത്. 

ഉദ്ഘാടകനായ  മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ നാസർ അടക്കമുള്ളവർ എത്താൻ വൈകിയതാണ് സുധാകരനെ പ്രകോപ്പിച്ചത്. എന്നാൽ സംഘാടകരോട് പറഞ്ഞിട്ടാണ് പരിപാടിയിൽ നിന്ന് മടങ്ങിയെതെന്നാണ് ജി.സുധാകരന്റെ വിശദീകരണം.

രാവിലെ 10 നായിരുന്നു മുൻ എം എൽഎ സി.ബി.സി വാര്യർ അനുസ്മരണ ചടങ്ങ്. CPM നേതാക്കളും പ്രവർത്തകരും അംഗങ്ങളായിട്ടുള്ള CBC വാര്യർ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഊരാളുങ്കൽ സൊസൈറ്റിക്ക് അവാർഡ് നൽകുന്ന ചടങ്ങും ഇതോടൊപ്പം ഉണ്ടായിരുന്നു.  CPM ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായ ചടങ്ങിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത ആയിരുന്നു ഉദ്ഘാടക ‘മന്ത്രി സജി ചെറിയാനും ജി. സുധാകരനുമായിരുന്നു മുഖ്യാതിഥികൾ .  

കൃത്യസമയം പാലിക്കുന്നതിൽ നിർബന്ധമുള്ള ജി സുധാകരൻ സമയത്തിന് മുമ്പ് എത്തി. പത്തുമണിയോടെ വേദിയിലെ കസേരയിലും ഇരുന്നു. അരമണിക്കൂറോളം കാത്തിട്ടും പരിപാടി തുടങ്ങിയില്ല. അധ്യക്ഷനായ സി പി എം ജില്ലാ സെക്രട്ടറി പോലും എത്തിയില്ല. ഇതിനിടെ സംഘാടകരെ വിളിച്ച് പരിപാടി തുടങ്ങാത്തതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പത്തര കഴിഞ്ഞതോടെ പോകുന്നു എന്ന് പറഞ്ഞ് സുധാകരൻ ഇറങ്ങി.  ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലൻ പിറകെയെത്തി ഏറെ നേരം അനുനയിപ്പിക്കാൻ ശ്രമിച്ചു. മറ്റു നേതാക്കളും പറഞ്ഞു നോക്കിയെങ്കിലും ഫലം കണ്ടില്ല. കാറിൽ കയറി ജി. സുധാകരൻ സ്ഥലം വിട്ടു. 

ധാരാളം സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ എന്നായിരുന്നു സുധാകരന്റെ ഇറങ്ങിപ്പോക്ക്. മറ്റൊരു പരിപാടി ഉള്ളതു കൊണ്ടാണ് സുധാകരൻ  പങ്കെടുക്കാത്തത് എന്നായിരുന്നു സ്വാഗത പറഞ്ഞയാൾ വിശദീകരണം നൽകിയത്.ഇറങ്ങി പോയിട്ടില്ലെന്നും സംഘാടകരെ അറിയിച്ച ശേഷമാണ് മടങ്ങിയെതെന്നുമാണ് ജി സുധാകരന്റെ പ്രതികരണം.