അറഫ: പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ. മക്കയിലെ ഹറം പള്ളി ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് മാഹിര്‍ അല്‍ മുഐഖിലി അറഫ പ്രസംഗം നടത്തി.
ആരാധനാ കര്‍മങ്ങളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും മാറി രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയതയിലേക്കുമുള്ള വേദിയായി ഹജ് കര്‍മത്തെ മാറ്റുന്നതിനെതിരെയും
അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കറുത്തവനും വെളുത്തവനും പണക്കാരനും പാവപ്പെട്ടവനും എല്ലാം തുല്യരാണെന്നും എല്ലാവരും ദൈവത്തിന്റെ അടിമകളാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം അടക്കം ഇരുപത് ഭാഷകളിലായി ലോകത്തിലെ നൂറ് കോടി ആളുകളിലേക്കാൻ പ്രഭാഷണമെത്തിയത്.
ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറഫ നഗരിയും നിറഞ്ഞു കവിഞ്ഞിരുന്നു.
ശേഷം ഹാജിമാർ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅ് ആക്കി നിസ്‌കരിക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമ വേദിയായ അറഫയിൽ ഒത്തുകൂടുന്ന വിശ്വാസികൾ സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ ഒത്തുചേരും.
അറഫ സംഗമത്തിന് ശേഷം ഹാജിമാർ ഇന്ന് മുസ്തലിഫയിൽ രാപാർക്കും. നാളെ പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. പ്രാര്ഥാന നിര്ഭരമായ മനസ്സുമായി ദൈവസ്മരണയും ഖുര്ആന് പാരായണവും നമസ്കാരവുമായി ഹാജിമാര് മിനയി ധന്യമാക്കും. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്.





