ലഖ്നൗ: ബലിപെരുന്നാൾ നമസ്കാരത്തിന് നിർദേശങ്ങളുമായി ഉത്തര്‍പ്രദേശ് സർക്കാർ. പെരുന്നാൾ നമസ്കാരം അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ നടത്താവുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നിർദേശം നൽകി. മസ്ജിദുകളിൽ മാത്രമായിരിക്കണം നമസ്‌കാരം നടത്തേണ്ടത്. റോഡുകളിൽ നമസ്‌കാരം പാടില്ല. റോഡുകൾ ബ്ലോക്ക് ചെയ്തുള്ള നമസ്കാരം പാടില്ല.
കൂടാതെ ബലിയറുക്കുന്നത് അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ നടത്താവൂവെന്നും നിര്‍ദേശമുണ്ട്. പെരുന്നാൾ ദിനത്തിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു. ആരെങ്കിലും ഇവ ലംഘിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.





