അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സർവ്വ സജ്ജമായി മക്ക; തീർഥാടകർക്ക് മെഡിക്കൽ സേവനത്തിനായി എയർ ആംബുലൻസുകളും

0
601

മക്ക: ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാൻ സർവ്വ സജ്ജമാണ് മക്ക. തീർഥാടകരുടെ ജീവൻ രക്ഷിക്കുന്നതിനായി ഹറമിനും പുണ്യസ്ഥലങ്ങളിലും എയർ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. റെഡ് ക്രസന്റ് അതോറിറ്റിക്ക് കീഴിൽ മസ്‌ജിദുൽ ഹറമിന് ചുറ്റുമുള്ള ടവറുകളിൽ നിന്ന് എയർ ആംബുലൻസ് സേവനം ലഭിക്കും.

പുണ്യസ്ഥലങ്ങളിലും ഹറമിലുമായി ഏഴ് ഹെലിക്കോപ്റ്ററുകളാണ് എയർ ആംബുലൻസുകൾക്കായി സജ്ജമാക്കിയത്. തീർഥാടകരെ സേവിക്കുന്നതിനായി ഏറ്റവും പുതിയ നൂതന മെഡിക്കൽ ഉപകരണങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. എല്ലാത്തരം അടിയന്തിര കേസുകളും കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉയർന്ന ബിരുദമുള്ള ഒരു പ്രത്യേക ക്രൂവാണ് ഇതിൽ പ്രവർത്തിക്കുക.