ഹജ്ജിന് ഇലക്ട്രിക് പറക്കും ടാക്സിയും; സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് ലഭിക്കുന്ന ലോകത്തിലെ ആദ്യ പറക്കും ടാക്സി സര്‍വീസാണിത്

0
1816

മക്ക:ഹജ്ജിന് ഇലക്ട്രിക് പറക്കും ടാക്സിയും. ഫ്‌ലൈയിങ് ടാക്‌സി വഴി തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലുടനീളം എത്തിക്കുവാനും മെഡിക്കല്‍ സേവനഗരംഗത്തുമാണ് സേവനരംഗത്തുണ്ടാവുക. കൂടാതെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് ലഭിക്കുന്ന ലോകത്തിലെ ആദ്യ ടാക്സി സര്‍വീസാണ് ഈ പറക്കും ടാക്സി.

പുതിയ സര്‍വ്വീസിന്റെ ലോഞ്ചിങ് ചടങ്ങില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍-ദുവൈലെജ് , സൗദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍,മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന നൂതനമായ പരിസ്ഥിതി സൗഹൃദ ഗതാഗത മാതൃകകള്‍ സ്വീകരിക്കുന്നതിനും ഭാവിയിലെ ഏറ്റവും പുതിയ ഗതാഗത സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് എയര്‍ ടാക്സിസി സംവിധാനം. തീര്‍ത്ഥാടകരെ പുണ്യസ്ഥലങ്ങളിലെത്തിക്കുന്നതിനും , അത്യാഹിത സമയങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി തീര്‍ഥാടകര്‍ക്കായി സെല്‍ഫ് ഡ്രൈവിങ് ഏരിയല്‍ ടാക്‌സി സര്‍വീസ് ഉദ്ഘാടനം ചെയ്തു.