ഹജ്ജ്; അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 128 പേർ പിടിയിൽ

0
953

മക്ക: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 128 പേര്‍ ഹജ്ജ് സുരക്ഷാ സേനയുടെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

102 പേര്‍ അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനാല്‍ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരും 26 പേര്‍ ഇവരെ മക്കയിലേക്ക് കടക്കാന്‍ സഹായം നല്കിയവരുമാണ്. ഇവരെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും സഊദിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

102 പേര്‍ക്ക് പതിനായിരം റിയാല്‍ പിഴയും 26 പേര്‍ക്ക് അമ്പതിനായിരം റിയാല്‍ പിഴയുമാണ് ശിക്ഷ. കൂടാതെ കടത്താന്‍ ശ്രമിച്ച വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും.