മലയാളി ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സിയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്
കുവൈത്ത് സിറ്റി: ബുധനാഴ്ച മാരകമായ തീപിടിത്തമുണ്ടായ കുവൈത്തിലെ മംഗഫ് കെട്ടിടത്തിൻ്റെ ഉടമ, കെട്ടിടത്തിൻ്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ പിടികൂടാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ സബാഹ് പോലീസിന് ഉത്തരവിട്ടു. മലയാളി ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സിയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്, തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. “ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണ്,” തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സമാന ലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും ഉത്തരവിട്ടതായും ഷെയ്ഖ് ഫഹദ് കൂട്ടിച്ചേർത്തു. ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയാനുള്ള നിർദേശങ്ങളും സ്വീകരിക്കാൻ ഉത്തരവുണ്ട്.
പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അദാന്‍ ആശുപത്രിയില്‍ 21 പേരും ഫർവാനിയ ഹോസ്പിറ്റലിൽ ആറു പേരെയും മുബാറക് ഹോസ്പിറ്റലിൽ 11 പേരെയും ജാബർ ഹോസ്പിറ്റലിൽ നാലു പേരെയും അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. കാര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഒരുക്കിയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫൊറൻസിക് എവിഡൻസ് സംഘം കെട്ടിടത്തിൽ എത്തി പരിശോധന ആരംഭിച്ചു.
മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണു സൂചന. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. പരുക്കേറ്റവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





