മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 160 ഓളം ജീവനക്കാര്‍ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്.
കുവൈത്ത്: കുവൈത്തില്‍ലെ മംഗഫില്‍ തൊഴിലാളി താമസ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റു വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം. എന്നാൽ, ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. ഇവരുടെ പേര് വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോട് കൂടിയാണ് മങ്കഫ് ബ്‌ളാക്ക് നാലിലുള്ള കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 160 ഓളം ജീവനക്കാര്‍ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. പരിക്കേറ്റ 21 പേരെ അദാന്‍ ആശുപത്രിയിലും 11 പേരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലും 4 പേരെ ജാബിര്‍ ആശുപത്രിയിലും 6 പേരെ ഫര്‍വാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
താഴെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് പലരും ചാടിയത് മൂലം ചിലര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയര്‍ ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി ഫഹദ് അല്‍ യൂസുഫ് അപകട സ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





