ന്യൂഡൽഹി: കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഇന്ത്യാ മുന്നണി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. സിഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തും. ഇക്കാര്യം പാര്‍ലമെന്‍റില്‍ ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി ചെയർപേഴ്സണായി മമത ബാനർജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരും. കാകോലി ഘോഷാണ് ലോക്സഭ ഡെപ്യൂട്ടി ലീഡർ. കല്യാണ്‍ ബാനർജി ചീഫ് വിപ്പ്. ഡെറിക് ഒബ്രിയാൻ രാജ്യസഭ കക്ഷി നേതാവ്.
സാഗരിക ഘോഷ് ഡെപ്യൂട്ടി ലീഡർ പദവിയും വഹിക്കുമെന്ന് മമത അറിയിച്ചു. ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല.