Saturday, 27 July - 2024

രാഹുല്‍ തന്നെ ‘ ക്യാപ്റ്റന്‍?പ്രതിപക്ഷനേതാവാകാന്‍ അദ്ദേഹം ഏറ്റവും യോഗ്യനെന്ന് കെ സി

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷനേതാവ് ആകുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രതിപക്ഷ നേതാവാകാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധിയാണെന്നും രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന പ്രവർത്തക സമിതിയുടെ ആവശ്യം അദ്ദേഹത്തെ അറിയിച്ചെന്നും ദേശീയ നേതാവും ആലപ്പുഴയിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രവർത്തക സമിതി യോഗത്തിന് ശേഷമായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

പ്രവർത്തക സമിതിയുടെ വികാരം രാഹുൽ മനസ്സിലാക്കുമെന്നും വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ രാഹുലിന്റെ നയങ്ങൾക്ക് ഏറെ സ്വീകാര്യത കിട്ടിയെന്നും ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം തിരിച്ചുകൊണ്ട് വരാൻ ഇത് കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച രണ്ട് മണ്ഡലമായ റായ്ബറേലി, വയനാട്, മണ്ഡലങ്ങളിൽ ഏത് നിലനിർത്തുമെന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. മണ്ഡലത്തിലെ ജനങ്ങളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനമെന്നും ഐഐസിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ പറഞ്ഞു.

Most Popular

error: