Saturday, 27 July - 2024

സമസ്ത മുശാവറയുമായി ബന്ധപ്പെട്ട് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം: സമസ്ത

കോഴിക്കോട്: കോഴിക്കോട് നടന്ന സമസ്ത മുശാവറയുമായി ബന്ധപ്പെട്ട് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതും വാസ്തവവിരുദ്ധവുമാണെന്ന്  സമസ്ത ഓഫിസില്‍ നിന്ന് അറിയിച്ചു. നിശ്ചിത അജണ്ടകള്‍ ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്താണ് മുശാവറ പിരിഞ്ഞത്.

വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചവരുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ വരാത്തതുകൊണ്ട് വിഷമം അനുഭവിക്കുന്നവരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍.

സമസ്ത മുശാവറ അംഗം സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ പരാമര്‍ശത്തില്‍ വിശദീകരണം തേടുകയും ഗള്‍ഫ് സുപ്രഭാതം ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ താനൊന്നും സംസാരിച്ചിട്ടില്ലെന്നും താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പുറത്തുവന്നത് എന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുകയും ചെയ്തതാണ്.

പ്രസ്തുത കത്ത് വായിക്കുകയും അതോടെ ആ ചര്‍ച്ച അവസാനിപ്പിച്ചതുമാണ്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ചര്‍ച്ചകള്‍ ഉണ്ടിയിട്ടില്ല. വസ്തുത ഇതായിരിക്കേ സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളുടെ  കുതന്ത്രങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Most Popular

error: