കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് ഓടുന്ന കാറിന് തീപ്പിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. ഭട്ട് റോഡിൽ ആണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.
ഉടൻ തന്നെ ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുന്നുണ്ടായിരുന്നു. പുകയും തീയുമായി വാഹനം വരുന്നത് കണ്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിക്കൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക