Thursday, 12 December - 2024

തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ ഇന്നും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

തൃശൂർ: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ ഇന്നും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അനിൽ അക്കര, എംപി വിൻസെന്റ്, ജോസ് വള്ളൂർ തുടങ്ങിയ ജില്ലാ നേതാക്കൾക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിലാണ് പോസ്റ്ററുകൾ.

ടി.എൻ പ്രതാപനും തൃശൂർ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെക്കണം, പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്നുമാണ് ഡിസിസി ഓഫീസിന് മുന്നിൽ വെച്ച പോസ്റ്ററിൽ പറയഞ്ഞത്. പോസ്റ്ററുകൾ പിന്നീട് ഒരു വിഭാഗം പ്രവർത്തകർ എത്തി നീക്കം ചെയ്യുകയായിരുന്നു.

Most Popular

error: