Saturday, 27 July - 2024

ദേശീയ ​ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരം പറഞ്ഞ് അറിയിക്കാൻ കഴിയില്ലെന്ന് കോഹ്‍ലി

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിനൊരുങ്ങുകയാണ് വിരാട് കോഹ്‍ലി. ആദ്യ മത്സരത്തിന് മുമ്പായി ചില ലോകകപ്പ് ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം. എപ്പോൾ ദേശീയ ​ഗാനം കേൾക്കുമ്പോഴും പ്രത്യേകിച്ച് വലിയ ടൂർണമെന്റിന്റെ വേദികളിൽ അപ്പോഴുണ്ടാകുന്ന വികാരം പറഞ്ഞ് അറിയിക്കാൻ കഴിയില്ലെന്ന് കോഹ്‍ലി പറഞ്ഞു.

2011 ലോകകപ്പിലാണ് ഒരു വലിയ ടൂർണമെന്റിൽ ആദ്യമായി താൻ ദേശീയ ​ഗാനം കേട്ടത്. അത്രയധികം ഐക്യം താൻ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഒരു ടീമിലെ താരങ്ങൾക്കൊപ്പം ഒരു രാജ്യം മുഴുവനും ദേശീയ ​ഗാനം പാടുന്നു. അപ്പോൾ ടീമിലെ താരങ്ങളിലേക്ക് ഉണ്ടാകുന്ന ഊർജ്ജം വലുതാണ്. ആവേശംകൊണ്ട് ടീമിലെ താരങ്ങൾക്ക് രോമാഞ്ചം ഉണ്ടാകുമെന്നും കോഹ്‍ലി പ്രതികരിച്ചു.

അയാൾ മികച്ച താരം, ഇന്ത്യൻ ടീമിൽ അവസരം കൊടുക്കണം; ഇയാൻ ബിഷപ്പ്
ആ സമയത്ത് മറ്റൊരു ചിന്തകളും ആരുടേയും മനസിൽ ഉണ്ടാകില്ല. ദേശീയ ​ഗാനത്തിൽ വളരെയധികം ശക്തിയുണ്ട്. ആരാധകരുടെ ആവേശവും ആശങ്കയും ആ സമയത്ത് ഇന്ത്യൻ ടീമിലെ താരങ്ങളിലേക്കും പടരും. ഒരുപാട് തവണ ഇത്തരം സാഹചര്യങ്ങൾ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Most Popular

error: