മുസ്‌ലിം ലീഗ് നേതാവ് എം.എ റസാഖ് മാസ്റ്റർ മക്കയിൽ ആശുപത്രിയിൽ

0
2931

മക്ക: മുസ്‌ലിം ലീഗ് നേതാവ് എം.എ റസാഖ് മാസ്റ്റർ മക്കയിൽ ആശുപത്രിയിൽ ചികിത്സയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് മക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. എം.എ റസാഖ് മാസ്റ്ററുടെ ആരോഗ്യനില ഭദ്രമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ വാർഡിലേക്ക് മാറ്റി.

മക്ക അസീസിയയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലാണ് റസാഖ് മാസ്റ്ററെ പ്രവേശിപ്പിച്ചത്. ഒരാഴ്ച ആശുപത്രിയിൽ തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് റസാഖ് മാസ്റ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹജ് തീർത്ഥാടനത്തിനായി കഴിഞ്ഞ ദിവസമാണ് റസാഖ് മാസ്റ്റർ മക്കയിൽ എത്തിയത്. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റാണ് റസാഖ് മാസ്റ്റർ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക