ജിദ്ദ: ജിദ്ദയിലെ ഫൈസലിയയിൽ പാർപ്പിട സമുച്ചയം തകർന്ന് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട മൂന്നുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ ഫീൽഡ് ടീമുകൾ ഇതോടകം രക്ഷപ്പെടുത്തി.
ഫൈസലിയയിലെ ഖുബ് രി മുറബ്ബക്ക് സമീപമുള്ള എൻ.ടു മാളിന് അടുത്തുള്ള പാർപ്പിട സമുച്ചയമാണ് തകർന്നുവീണത്. അഞ്ചുനിലയുള്ള കെട്ടിടമാണ് തകർന്നുവീണത്. മലയാളികൾ ഏറെയുള്ള മേഖലയാണിത്.
തകർന്ന കെട്ടിടത്തിന്റെ ഹാരിസ്(കാവൽക്കാരൻ)അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
..