മക്ക: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്കു കടക്കാൻ ശ്രമിക്കുന്നവര്‍ക്കുള്ള ശിക്ഷാനടപടികള്‍ക്ക് ഞായർ മുതൽ തുടക്കം കുറിക്കും. മക്ക, മക്കയുടെ മധൃമേഖല, മിന അറഫ മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍, അല്‍-റുസൈഫയിലെ ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍, സോര്‍ട്ടിംഗ് സെന്ററുകള്‍, താല്‍ക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ബാധകം.
അനുമതി ഇല്ലാതെ ഹജ് അരുത്’ എന്ന പേരില്‍ നടന്നുവരുന്ന ക്യപയിന്റെ ഭാഗമായാണിത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് അടുത്ത ഞായറാഴ്ച മുതല്‍ തുടക്കം കുറിക്കുന്നത്. ജൂണ്‍ 20 വൃാഴാഴ്ച വരെയാണ് മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുള്ളത്.
ലംഘിക്കുന്ന എല്ലാവര്‍ക്കും 10,000 റിയാല്‍ പിഴയാണ് ഈടാക്കുക. നിയമ ലംഘനം നടത്തുന്ന പ്രവാസികളെ അവരുടെ രാജൃങ്ങളിലേക്ക് നാടുകടത്തുകയും സൗദിയില്‍ വീണ്ടും പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാരെ കുറിച്ച് മക്ക പ്രവിശ്യയില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് കുടുങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് ആറു മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ചുമത്തും.
നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനം നിയമനടപടികളിലൂടെ കണ്ടുകെട്ടും. വിദേശികളായ ഡ്രൈവര്‍മാരെ ശിക്ഷാ നടപടികള്‍ക്കു ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുമെന്നും പുതിയ വീസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഹജ് പെര്‍മിറ്റില്ലാത്തവരുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകരെ കടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.