കോഴിക്കോട്: സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. ചാപ്പയിൽ സ്വദേശികളായ മനാഫ്, സുബൈർ, അനിൽ അഷ്റ്ഫ് , സലീം, അബദുൾ ലത്തിഫ് ജംഷീർ എന്നിവർക്കാണ് മിന്നലിൽ പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി.
കോഴിക്കോട് സൗത്ത് ബീച്ചിൽ വിശ്രമിച്ച വർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരിക്ക് പരിക്കേറ്റവരിൽ. ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരാൾക്ക് 17 വയസ്സാണ് പ്രായം. ലോറിയുടെ മുകളിൽ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീണു.