സ്വർണക്കടത്ത്: ശശി തരൂർ എം.പിയുടെ പി.എ വിമാനത്താവളത്തിൽ അറസ്റ്റിൽ

0
2041

ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നെത്തിയ ആളുടെ പക്കൽനിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുബൈയിൽനിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എയർഡ്രോം എൻട്രി പെർമിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇയാൾ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചതെന്ന് കസ്റ്റംസ് പറഞ്ഞതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്താവളത്തിൽ കയറിയ ഇയാൾ യാത്രക്കാരനിൽനിന്ന് പാക്കറ്റ് സ്വീകരിക്കുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.

വാർത്തയിൽ ഉൾപ്പെടുത്തിയ ചിത്രം പ്രതീക്കാത്മകം ആണ്.