ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിലെ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്ന പ്രേമരാജൻ നാട്ടിൽ മരണപ്പെട്ടു. അറുപത്തിനാല് വയസാരുന്നു. അസുഖം ബാധിച്ച കാരണം കുറച്ചു ദിവസമായി മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്ന പ്രേമരാജൻ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
കണ്ണൂർ ചൊവ്വ സ്വദേശിയായിരുന്നു. ദീർഘകാലം ജുബൈലിൽ താമസിച്ചിരുന്ന പ്രേമരാജൻ ജുബൈലിലെ സാംസ്കാരിക കൂട്ടായ്മയായ ജുവയുടെ വൈസ് പ്രസിഡന്റ്, നവോദയ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ സീന, മകൻ പ്രസിൻ മകൾ പ്രിംന. ആരോഗ്യ നില കൂടുതൽ സങ്കീർനമായയതിനെ തുടർന്ന് സഊദിയിൽ ഉണ്ടായിരുന്ന മകൻ പ്രസിൻ ഇന്നലെ രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




