ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പിയും മൂന്ന് പോലീസുകാരും; ഡിവൈഎസ്പി ബാത്റൂമില്‍ ഒളിച്ചു

0
2206

കൊച്ചി: ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കും ഗുണ്ടാ നേതാവിന്റെ വിരുന്ന്. തമ്മനം ഫൈസലാണ് അങ്കമാലിയിലെ വീട്ടില്‍ വിരുന്ന് ഒരുക്കിയത്. ഇന്നലെ വൈകീട്ട് ഏഴ് മണിവരെ നടന്ന പരിപാടിയിലാണ് ആലപ്പുഴയിലെ ഡിവൈഎസ്പിയും മൂന്ന് പൊലീസുകാരും പങ്കെടുത്തത്.

എന്നാല്‍, അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ബാത്റൂമില്‍ ഒളിച്ചു. സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് പൊലിസുകാരെ സസ്‌പെന്റ് ചെയ്തു.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരാള്‍ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാള്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്യുന്ന പൊലിസുകാരനുമാണ്.

പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതില്‍ ആലുവ റൂറല്‍ എസ്പി ഇന്ന് റിപ്പോര്‍ട്ട് നല്‍കും. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്. തമ്മനം ഫൈസല്‍ അടക്കം രണ്ട് പേരെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്.