കൊച്ചി: ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവതിയും പെൺകുട്ടിയും മുങ്ങിമരിച്ചു. മേഘ (27), ജ്വാലാ ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. വടക്കൻ പറവൂർ കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്.
കൊല്ലത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ; സാമ്പത്തിക പ്രശ്നമെന്ന് സൂചന
മരിച്ച രണ്ടു പേർ ഉൾപ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പെൺകുട്ടികൾ മരണത്തിനു കീഴടങ്ങി. മൂന്നാമത്തെയാളുടെ നില ഗുരുതരമാണ്.
ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളായ പെൺകുട്ടികൾ ഇവിടെയെത്തിയത്. തുടർന്ന് ഇന്നു രാവിലെ എട്ടരയോടെ കുളിക്കാനായി ചാലക്കുടി പുഴയിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെ കക്കവാരി മുന്നോട്ടു പോകുന്നതിനിടെ മൂന്നു പേർ അപകടത്തിൽപ്പെടുകയായിരുന്നു.
കരയ്ക്കുണ്ടായിരുന്ന രണ്ടു പെൺകുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് അഗ്‌നിരക്ഷാ സേന ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
…