‘വിവാഹം വൈകിപ്പിക്കുന്നു’; മക്കള്‍ അച്ഛനെ കുത്തിക്കൊന്നു

0
2040

മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടിയിലാണ് സംഭവം. സ്വദേശിയായ സമ്പത്ത് വാഹുല്‍ (50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ സമ്പത്തിന്റെ മക്കളായ പ്രകാശ് വാഹുല്‍ (26), പോപാത് വാഹുല്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. തങ്ങളുടെ വിവാഹം വൈകാന്‍ കാരണം അച്ഛനാണെന്ന് ആരോപിച്ചായിരുന്നു ഇരുവരുടെയും ആക്രമണം.