KAMC മലയാളീസ് സംഗമം നടത്തി

0
558

മക്ക: മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലെ മലയാളീ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ ആയ KAMC മലയാളീസ് സംഗമം നടത്തി. അസീസിയയിലെ പാനൂർ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. അല്ലാഹുവിന്റെ  അഥിതികളായി പുണ്യ ഭൂമിയിൽ എത്തുന്ന ഹാജിമാരെ സഹായിക്കാൻ ഹജ്ജ് സെൽ രൂപീകരണം, രക്തദാന ക്യാമ്പ്, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, മറ്റു ഭാവി പരിപാടികൾ എന്നിവ ചർച്ച ചെയ്തു.

അംഗങ്ങളുടെ കുട്ടികൾക്കായി നടത്തിയ ഖുർആൻ പാരായണം മത്സരത്തിലെ വിജയികൾക്ക് സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് ജൈസ് ഓച്ചിറ അധ്യക്ഷനായ ചടങ്ങിൽ മിഫസ് കുണ്ടായി, ഷെബിൽ പെരിന്തൽമണ്ണ, എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു . സാദിഖ് മേലാറ്റൂർ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി നിസാം വളാഞ്ചേരി സ്വാഗതവും ജോയിന്റ് സെക്രെട്ടറി ഷബീർ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക