ദമാം: ‘തണലായി ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ എന്ന ശീർഷകത്തിൽ’ ഈ വർഷം ഹജ്ജിന് വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്ന ഹജ്ജ് വളണ്ടിയർമാർക്കുള്ള ഒന്നാം ഘട്ട പരിശീലനം നടത്തി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന പൂർത്തീകരണത്തിന് എത്തുന്ന ഹാജിമാർക്ക് മിനയിലും പരിസരങ്ങളിലും സേവന, സാന്ത്വന പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വളൻറിയർ സംഘമാണ് ഐ. സി. എഫ്- ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹാജിമാർക്ക് മിനായിൽ ആവശ്യമായ എല്ലാ സേവനങ്ങളും വളൻറിയർ കോർ അംഗങ്ങൾ ചെയ്യുന്നുണ്ട്. സഊദിയിലെ വിവിധ സെൻട്രൽ, സോൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന പ്രത്യേക പരിശീലനം പൂർത്തീകരിച്ച വളൻറിയർമാരാണ് മിനായിലേക്ക് സേവനത്തിന് എത്തുന്നത്.
മിനായിൽ 300 പോയിൻറുകളിൽ നിരന്തര സേവനം ലഭ്യമാവും. ടെൻറിൽ നിന്ന് ജംറയിലേക്കും തിരിച്ചും കാൽനടയായി പോകുന്ന ഹാജിമാർക്ക് ഇലക്ട്രിക്ക് വീൽ ചെയർ സംവിധാനമടക്കം സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വഴി തെറ്റി പ്രയാസപ്പെടുന്ന തീർഥാടകരെ തിരിച്ചു ടെൻറ്റുകളിൽ എത്തിക്കുന്നതിനും ആവശ്യമായ മെഡിക്കൽ സഹായങ്ങൾ ചെയ്തു കൊടുക്കാനും പ്രത്യേക സംഘങ്ങളായി വളൻറിയർ ടീമുകൾ രംഗത്തുണ്ടാവും.
ആദ്യ ഹാജിമാർ വന്നത് മുതൽ മക്കയിലും മദീനയിലും ജിദ്ദയിലും ഐ. സി എഫ് -ആർ.എസ്.സി ഹജ്ജ് വളൻറിയർമാരുടെ സേവന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ദമാം ഐ. സി. എഫ് ഹാളിൽ നടന്ന സംഗമത്തിൽ മുഹമ്മദ് കുഞ്ഞി അമാനി, അബ്ബാസ് തെന്നല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. രെജിസ്ട്രേഷൻ നടപടികൾക്ക്, ജാഫർ സ്വാദിഖ് തൃശൂർ, സബൂർ കണ്ണൂർ, നിയാസ് ചാലക്കുടി, ആസിഫലി വെട്ടിച്ചിറ, സഗീർ പറവൂർ എന്നിവർ നേതൃത്വം നൽകി. ശംസുദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. അർഷാദ് കണ്ണൂർ സ്വാഗതവും, മുനീർ തൊട്ടട നന്ദിയും പറഞ്ഞു
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക