Saturday, 27 July - 2024

മോഷണ ശ്രമം ചെറുക്കുന്നതിനിടിയിൽ വെടിയേറ്റു; മലയാളി കൊല്ലപ്പെട്ടു

കാലടി: തായ്‌ലാന്‍ഡില്‍ വെച്ച് മലയാളി വെടിയേറ്റ് മരിച്ചതായി വിവരം. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ തായ്‌ലാന്‍ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയിലായിരുന്നു സംഭവം നടന്നത്. ഒരുമാസം മുൻപാണ് വർ​ഗീസ് വിനോദയാത്രയ്ക്കായി തായ്‌ലാന്‍ഡില്‍ എത്തിയത്. വർ​ഗീസിന് നേരെ മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തുനിൽക്കുന്നതിനിടയിൽ മോഷ്ടാക്കൾ വെടിവെക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.

Most Popular

error: