ടേക്ക് ഓഫിന് തൊട്ട് മുൻപ് സീറ്റില്ലാതെ വിമാനത്തിൽ നിന്ന് യാത്രക്കാരൻ ; അബദ്ധം പറ്റിയതെന്ന് കമ്പനി

0
1695

മുംബൈ: ടേക്ക് ഓഫിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ സീറ്റില്ലാതെ വിമാനത്തിൽ നിൽക്കുന്ന യാത്രക്കാരനെ ഇറക്കി ഇൻഡി​ഗോ. മുംബൈയിൽ നിന്നും വാരാണസിയിലേക്ക് പോകുന്ന ഇൻഡിഗോ എയർലൈൻസിന്റെ 6E 6543 വിമാനത്തിൽ സീറ്റില്ലാതെ നിൽക്കുകയായിരുന്നു യാത്രക്കാരൻ. ടേക്ക് ഓഫിന് തൊട്ട് മുൻപാണ് ഇത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

യാത്രക്കാരെ വിമാനത്തിൽ കയറ്റുന്ന നടപടികളിൽ സംഭവിച്ച പിഴവാണ് സംഭവത്തിന് കാരണമെന്നാണ് കമ്പനിയുടെ വിശ​ദീകരണം. ചൊവ്വാഴ്ച രാവിലെ 7.50ഓടെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്രക്കാരൻ നിൽക്കുന്നത് കണ്ട് ജീവനക്കാരി വന്ന് തിരക്കിയപ്പോഴാണ് സീറ്റില്ലാതെ നിൽക്കുന്ന കാര്യം യാത്രക്കാരൻ പറഞ്ഞത്. തുടർന്ന് ഉടൻ തന്നെ എയറോബ്രിഡ്ജിലേക്ക് കൊണ്ടുവന്ന് യാത്രക്കാരനെ ഇറക്കുകയായിരുന്നു. സംഭവത്തിൽ അബദ്ധം പറ്റിയതാണെന്നാണ് കമ്പനിയുടെ വിശദീകരണം.