Saturday, 27 July - 2024

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ജയിക്കുമെന്ന് പിസി ജോർജ്

കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ജയിക്കുമെന്ന് പിസി ജോർജ്. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.എന്നാൽ അതിനു സാധ്യതയില്ല പരിഹാസത്തോടെ പിസി ജോർജ് പറഞ്ഞു. നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയാകും. എൻഡിഎ അധികാരത്തിൽ വരുമെന്നുമുള്ള കാര്യത്തിൽ തർക്കമില്ല.

കേരളത്തിൽ യുഡിഎഫിന് 11 വരെ സീറ്റുകളും എൽഡിഎഫ് ബിജെപി മൂന്ന് സീറ്റുകൾ വീതവും ലഭിക്കാം.നാല് സീറ്റുകളിൽ പ്രവചനം സാധിക്കാത്ത കടുത്ത മത്സരമാണ്. 2026 എൻഡിഎ കേരളത്തിൽ അധികാരം പിടിക്കും.30ലധികം എംഎൽഎമാർ ഉണ്ടാവും.

താനും മത്സരിക്കും. രാജ്യസഭയിലേക്ക് ജോസ് കെ മാണിക്ക് മൂന്നുവർഷം അവസരം ലഭിക്കും.അടുത്ത ടൈം സിപിഐക്ക് ആയിരിക്കും

Most Popular

error: