Saturday, 27 July - 2024

മക്കയിലെത്തിയ മലയാളി ഹാജിമാർക്ക് ഉഷ്മള സ്വീകരണം നൽകി വിഖായ

മക്ക: കേരളത്തിൽനിന്ന് ഗവമെൻ്റ് മുഖേന ആദ്യ വിമാനത്തിൽ എത്തിയ 166 ഹാജിമാർക്ക് തമസസ്ഥലമായ അസീസിയിൽ മക്ക വിഖായ സ്വീകരണം നൽകി.
20 ന് പുറപ്പെട്ട ഹാജിമാർ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയ സംഘം ഏകദേശം 9 മണിയോടെയാണ് മക്കയിൽ എത്തിച്ചേർന്നത്. അസീസിയയിൽ 182 മത്തെ ബിൽഡിങ്ങിലാണ് ഹാജിമാർ.

എസ് ഐ സി നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി, ഹറമൈൻ സോൺ പ്രസിഡൻ്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര, സയ്യിദ് മൻസൂർ തങ്ങൾ, മുനീർ ഫൈസി മാമ്പുഴ, മക്ക വിഖായ ഹജ്ജ് സമിതി ചീഫ് കോർഡിനേറ്റർ നൗഫൽ തേഞ്ഞിപ്പാലം, ജോയിൻ്റ് കൺവീനർ ഇബ്രാഹീം പാണാളി, സക്കീർ കോഴിച്ചെന, ക്യാപ്റ്റൻ ഉമ്മർ മണ്ണാർക്കാട്, വൈസ് ക്യാപ്റ്റന്മാരായ യൂസഫ് കൊടുവള്ളി, ഫിറോസ് ഖാൻ ആലത്തൂർ, മുഹമ്മദ് കാടാമ്പുഴ, എമർജൻസി ടീം അംഗങ്ങളായ ബഷീർ എ കെ, നിസാർ ചുള്ളിയോട്, മരക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം എത്തിയത് മുതൽ ഹറമിലും അസീസിയയിലും ഹാജിമാർ ബസ്സ് കയറുന്ന ബാബ് അലി, മഹബ്ബസ് ജിന്ന്, അജിയാദ് തുടങ്ങിയ സ്ഥലങ്ങളിലും മോണിംഗ്, ആഫ്റ്റർ നൂൺ ഈവനിംഗ്, നൈറ്റ്, മെഡിക്കൽ വിംഗ് തുടങ്ങിയ ബാച്ചുകളിലായി മുന്നൂറോളം പ്രവർത്തകർ സജീവമാണ്. ഇന്ത്യൻ എംബസി ഓഫീസർമാരും മുത്തവഫും എസ് ഐ സി വിഖായ, കെ എം സി സി, ഒ ഐ സി സി, നവോദയ, തനിമ, ആർ എസ്  സി തുടങ്ങിയ വിവിധ സന്നദ്ധ സേവന സംഘങ്ങളും ചേർന്ന് ഗിഫ്റുകളും, മുസല്ല, മധുര പലഹാരങ്ങൾ തുടങ്ങിയവ നൽകി ആദ്യ മലയാളി സംഘത്തെ സ്വീകരിച്ചു.

സമസ്ത ഇസ്‌ലാമിക് സെൻ്റർ സഊദി നാഷണൽ കമ്മിറ്റിയുടെ കിഴിൽ മിയിലേക്ക് മദീന, ജിദ്ദ, റിയാദ്, ദമാം, തായിഫ് തുടങ്ങിയ വിവിധ പ്രവശ്യകളിൽ നിന്നായി ആയിരത്തിൽ പരം പ്രവർത്തകർ എത്തിച്ചേരുമെന്ന് നേതാക്കൾ അറിയിച്ചു.

Most Popular

error: