Saturday, 27 July - 2024

സഊദിയിലെ പ്രമുഖ കമ്പനിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ

റിയാദ്: പ്രമുഖ ഹോം അപ്ലയൻസ് കമ്പനിയായ ഇംപെക്സിന്റെ സഊദി ബ്രാഞ്ചുകളിൽ തൊഴിലവസരം. സെയിൽസ് ഓഫിസർ, മെർച്ചന്റൈസർ, ടെക്നീഷ്യൻ , വെയർഹൗസ് ഇൻ ചാർജ് എന്നീ തസ്തികകളിലേക്കാണ് അവസരം.
ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് മേഖലയിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് സെയിൽസ് ഓഫിസർ (സഊദിയിൽ മൂന്നുവർഷം) ഉള്ളവർക്ക് അപേക്ഷിക്കാം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മെർച്ചന്റൈസർ തസ്തികളിലേക്ക് ജി.സി.സിയിൽ മൂന്നുവർഷം ഉള്ളവർക്കും അപേക്ഷിക്കാം. ടെക്നീഷ്യൻമാർക്ക് രണ്ട് വർഷവും പ്രവൃത്തി പരിചയമുണ്ടായിരിക്കണം. വെയർഹൗസ് ഇൻ ചാർജ് തസ്തികയിലേക്ക് മൂന്നുവർഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്.
മെർച്ചന്റൈസർ അപേക്ഷകർക്ക് അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരിക്കണം.

ടെക്നീഷ്യൻ പോസ്റ്റിൽ ലോക്കൽ ട്രാൻസ്ഫർ വഴിയുള്ള നിയമനമാണ് ഉദ്ദേശിക്കുന്നത്. സഊദി ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും അറബി ഭാഷ അറിയുന്നവർക്കും മുൻഗണന. പ്രായപരിധി 35 വയസ്സ്. വെയർഹൗസ് ഇൻചാർജ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ അറബി, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം. ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന.

യോഗ്യതയുള്ളവർക്ക് Admin.ksa@impexmail.com എന്ന മെയിൽ വഴിയോ +966561206531 എന്ന ഫോൺ നമ്പർ വഴിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് impexappliances.com സന്ദർശിക്കുക.

പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: