ജയിലിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് മരണ വിവരം പുറത്ത് അറിയിച്ചത്
മസ്കത്ത്: മലപ്പുറം സ്വദേശിയായ വ്യാപാരി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ പീടികക്കണ്ടി പണിക്കാറത്ത് മേലേ വീട്ടിൽ അബ്ദുൽ റസാഖ് (45)ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം എന്നാണ് റിപ്പോർട്ട്. ജയിലിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് മരണ വിവരം പുറത്ത് അറിയിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നാല് മാസം മുൻപാണു അബ്ദുൽ റസാഖ് ജയിലിലായത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു. കൊവിഡ് കാലം സമ്മാനിച്ച ദുരിതം ജീവിതം മാറ്റി മരിച്ചിരുന്നു. ഇക്കാലത്തെ കച്ചവട പ്രതിസന്ധി കടുത്ത സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കി. താമസ സ്ഥലത്തെ വാടക അടക്കം വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. 6 വർഷമായി നാട്ടിൽ പോയിട്ട്. ഭാര്യ: റജുല. മക്കൾ: നഹ്റ, നസിൻ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




