ജിദ്ദ: സഊദി ഭരണാധികാരി സൽമാൻ രാജാവിന് ശ്വാസകോശത്തിൽ അണുബാധ സ്ഥിരീകരിച്ചു. രാജാവിന്റെ ചികിത്സ തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സയാണ് തുടരുക. ഇന്നലെയാണ് ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജിദ്ദ അൽ സലാം കൊട്ടാരത്തിലെ റോയൽ ക്ലിനിക്കിലാണ് ചികിത്സ. റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. വീക്കം മാറുന്നത് വരെ ചികിത്സ തുടരും.
88 വയസ്സുള്ള സൽമാൻ രാജാവിനെ കഴിഞ്ഞ മാസവും വിശദമായ ആരോഗ്യ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. പനിയും സന്ധിവേദനയും തുടരുന്നതിനാലാണ് ഇന്നലെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് രാവിലെയാണ് സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.