മക്കയിൽ വിഖായ ഹജ്ജ് വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

0
503

മക്ക: സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക വിഖായ ഹജ്ജ് വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
സയ്യിദ് അലിയാർ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ഉസ്താദ് മുസ്തഫ അഷറഫി കക്കുപ്പടി ക്യാമ്പിന് നേതൃത്വം നൽകി മുഖ്യപ്രഭാഷണം നടത്തി. മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി.

നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.
വിഖായ നാഷണൽ ചെയർമാൻ സയ്യിദ് മാനു തങ്ങൾ അരീക്കോട്, ഹറമൈൻ സോൺ പ്രസിഡൻ്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മുനീർ ഫൈസി മാമ്പുഴ, സലാഹുദ്ദീൻ വാഫി, മക്ക വിഖായ ക്യാപ്റ്റൻ ഉമ്മർ മണ്ണാർക്കാട്, യുസഫ് ഹാജി ഒളവട്ടൂർ, മുബഷിർ ബാവ, മുഹമ്മദ് അലി യമാനി തുടങ്ങിയവർ സംബന്ധിച്ചു.

നാഷണൽ ഓർഗനൈസിങ് സെക്രട്ടറിയും മക്ക വിഖായ ചീഫ് കോർഡിനെറ്ററുമായ നൗഫൽ തേഞ്ഞിപ്പാലം സ്വാഗതവും സെക്രട്ടറി സിറാജ് പേരാമ്പ്ര നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക