തിരുവനന്തപുരം: വിവാദങ്ങള്‍ മാത്രമുണ്ടാക്കുന്ന പ്രവര്‍ത്തന മികവിലാത്ത കെപിസിസി അധ്യക്ഷനാണ് കെ സുധാകരനെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ത്തി നേതാക്കള്‍.
വിഷയത്തില്‍ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ഒരുമിച്ചു നില്‍ക്കുന്നയാതായാണ് സൂചന. കെ സുധാകരനെ കൊണ്ട് പാര്‍ട്ടിയെ നയിക്കാന്‍ ആകില്ലെന്നാണ് നേതാക്കളുടെ വാദം. എന്നാല്‍, തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ പ്രതിപക്ഷ നേതാവിനെ വി ഡി സതീശനെ മാറ്റണമെന്ന് ആവശ്യപ്പെടാനാണ് സുധാകര പക്ഷത്തിന്റെ നീക്കം.
തിരഞ്ഞെടുപ്പ് സമയം ആക്ടിങ് പ്രസിഡന്റായി എം എം ഹസ്സനെ നിയോഗിച്ച് സുധാകരനെ പൂര്‍ണ്ണമായി ഈ സ്ഥാനത്ത് നീക്കാനായിരുന്നു എതിര്‍പക്ഷത്തിന്റെ നീക്കം. എന്നാല്‍, സുധാകരന്റെ ഭീഷണിയോടെ ഈ നീക്കം പാളുകയായിരുന്നു.
രാഷ്ട്രീയ നിലപാട് പറയേണ്ട അവസരങ്ങളില്‍ വിവാദങ്ങള്‍ മാത്രം സൃഷ്ടിച്ചു. സംഘടനാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. ഇതിനുപുറമെ സമരാഗ്‌നി യാത്രയിലടക്കം സുധാകരന്‍ ഉണ്ടാക്കിയ വിവാദങ്ങളെല്ലാം ഇപ്പോള്‍ എതിര്‍പക്ഷം ചൂണ്ടിക്കാണിക്കുകയാണ്.




