കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ നീലഗിരി മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 18 മുതല്‍ 20 വരെ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ സമയങ്ങളില്‍ ഊട്ടി അടക്കമുള്ള മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
കാലാവസ്ഥാ വകുപ്പ് മേഖലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20 വരെ ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് കളക്ടര്‍ എം അരുണ അറിയിച്ചു. എല്ലാ വകുപ്പുകളും കനത്ത ജാഗ്രതിയിലാരിക്കുമെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും കളക്ടര്‍ അറിയിച്ചു.