Saturday, 27 July - 2024

മലയാളി മാധ്യമപ്രവർത്തകൻ റാഷിദ് പൂമാടത്തിന് യു എ ഇ ഗോൾഡൻ വിസ

അബുദാബി: യുഎഇയിലെ മാധ്യമ പ്രവര്‍ത്തകനും നീലേശ്വരം ആനച്ചാല്‍ സ്വദേശിയുമായ റാശിദ് പൂമാടത്തിന് യു എ ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദാബിയില്‍ നിന്നും ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. സിറാജ് ദിനപത്രം അബുദാബി റിപ്പോർട്ടറാണ് ഇദ്ദേഹം.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോള്‍ഡന്‍ വിസ. ഇത് സാധാരണ വിസകളില്‍ നിന്ന് വ്യത്യസ്തമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നല്‍കുന്നു. 10 വര്‍ഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീര്‍ഘകാല റെസിഡന്‍സ് വിസയാണിത്.

ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കു ദീര്‍ഘകാലത്തേക്ക് യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴില്‍ ചെയ്യാനും കഴിയും. സ്‌പോണ്‍സര്‍ഷിപ്പ് ആവിശ്യമില്ല. യുഎഇ ആഭ്യന്തര മന്ത്രാലയം, അബുദാബി പോലീസ്, ഷാര്‍ജ സാംസ്‌കാരിക വകുപ്പിന്റെ മാധ്യമ പുരസ്‌കാരം രണ്ട് തവണ ഉള്‍പ്പെടെ പതിനഞ്ചോളം അവാര്‍ഡുകള്‍ക്ക് റാശിദ് പൂമാടം ഇതിന് മുമ്പ് അര്‍ഹനായിട്ടുണ്ട്.

Most Popular

error: