സഊദിയിൽ വാഹനാപകടം: ഗോവ സ്വദേശി മരിച്ചു

0
1021

ദമാം: കിഴക്കൻ സഊദിയിൽ ഉണ്ടായ വാഹനാംപകടത്തിൽ ഗോവ സ്വദേശി മരിച്ചു. ഗോവ സ്വദേശി സുഭാഷ് ആണ് മരണപ്പെട്ടത്. അറുപത്തിഏഴ് വയസ് ആയിരുന്നു. ചൊവ്വാഴ്ച്ച അൽ നാരിയ അൽ ഗരിയ റോഡിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരണം.

ഗരിയയിലെ പെട്രോൾ പമ്പിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. നിയമ നിയമനടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്കയക്കും. നിയമ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് നാരിയ കെഎംസിസി പ്രസിഡണ്ട് അൻസാരിയുടെയും പ്രവർത്തരുടേയും നേതൃത്വത്തിൽ നടന്നു വരുകയാണ്.