കണ്ണൂർ: അഞ്ചരക്കണ്ടി ബാവോട് പരിയാരത്ത് ബോംബ് സ്ഫോടനം. പുലർച്ചെ 3 മണിയോടെ 2 ഐസ്ക്രിം ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. അക്രമികൾക്കായി അന്വേഷണം നടത്തുകയാണ്. പ്രദേശത്തെ കാവിലെ കാഴ്ചവരവുമായി ബന്ധപ്പെട്ട് സിപിഎം–ബിജെപി സംഘർഷാവസ്ഥ നിലനിൽക്കെയാണ് സ്ഫോടനം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഘർഷാവസ്ഥ കാരണം ഇവിടെ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടെനിന്ന് അൽപ്പം മാറിയാണ് സ്ഫോടനം നടന്നത്. സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പൊലീസ് ചർച്ച നടത്തും.
പോലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി സംഘർഷം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബോംബെറിഞ്ഞത് ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന ശക്തമായിരുന്നു.