പൊന്നാനിയില്‍ മല്‍സ്യബന്ധന ബോട്ട് കപ്പലില്‍ ഇടിച്ചു; രണ്ട് പേർ മരിച്ചു; ബോട്ട് രണ്ടായി പിളര്‍ന്നു

0
694

പൊന്നാനി/മലപ്പുറം: പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു, 4 പേരെ രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശികളായ സിദ്ധീഖിന്റെ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് അബ്ദുൾ സലാം (45) എന്നിവരാണ് മരിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. 6 പേർ കടലിൽ പെട്ടെങ്കിലും 4 പേരെ കപ്പലുകാർ തന്നെ രക്ഷിച്ചു. 2 പേരെ കാണാതാവുകയായിരുന്നു. കാണാതായ 2 പേരുടെ മൃതദേഹം പിന്നീടാണ് ലഭിച്ചത്. ആദ്യം ഗഫൂറിന്റെയും പിന്നീട് സലാമിന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ദേഹത്ത് പരിക്കുകൾ ഉള്ളതായാണ് അറിയുന്നത്. ഒരു മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കരക്കെത്തിക്കുമെന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. കപ്പലിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ മറ്റു നാല് തൊഴിലാളികളെ മുനക്കകടവ് ഹാർബറിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അഴീക്കൽ സ്വദേശി നൈനാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. വീഡിയോ റിപ്പോർട്ട്👇.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക