Saturday, 27 July - 2024

അൽ ഖ്വയ്ദയെ പിന്തുണച്ചു, സാമ്പത്തിക സഹായം നൽകി; സ്വദേശിക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: ഭീകര സംഘടനയായ അൽ ഖ്വയ്ദയെ പിന്തുണച്ചതിനും സാമ്പത്തിക സഹായം നൽകിയതിനും സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യഹ്‌യ ബിൻ അലി ബിൻ ഹസ്സൻ ഹസാസി എന്നയാളെയാണ് രാജ്യദ്രോഹ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധേയനകാക്കിയത്.

അൽ-ഖ്വയ്ദയുമായി ബന്ധമുള്ള  ഭീകര സംഘടനയിൽ പ്രവർത്തിക്കുക, ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകുക, ഭീകര ആക്രമണങ്ങൾ നടത്തുക, തീവ്രവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടു. 

Most Popular

error: