Saturday, 27 July - 2024

ജിദ്ദയിലെ വ്യവസായ മേഖലയിൽ തീ പിടുത്തം

ജിദ്ദയിലെ വ്യവസായ മേഖലയിൽ തീ പിടുത്തം.
ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മഷി നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തം സമീപത്തെ മറ്റ് കമ്പനികളിലേക്കും പടർന്നതായാണ് റിപ്പോർട്ട്.

സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. എന്നാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Most Popular

error: