Saturday, 27 July - 2024

വർണ്ണ വിസ്മയം തീർത്ത്‌ മൂന്നു മസക്കാലം നീണ്ടുനിന്ന യാംബു പുഷ്പമേള സമാപിച്ചു

യാമ്പു: വർണ്ണ വിസ്മയം തീർത്ത്‌ മൂന്നു മസക്കാലം നീണ്ടുനിന്ന ഏറ്റവും വലിയ പുഷ്പമേളയായ യാംബു പുഷ്പമേള സമാപിച്ചു. മാർച്ച് ഒമ്പതിന് തീരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന മേള സന്ദർശകരുടെ തിരക്ക് കാരണം ഏപ്രിൽ 30 വരെ നീട്ടുകയായിരുന്നു.
സമാപന ദിവസമായ ചൊവ്വാഴ്ച സന്ദർശകർക്ക് സൗജന്യ പ്രവേശനം നൽകിയതിനാൽ സ്വദേശികളും പ്രദേശവാസികളുമായ സന്ദർശകർ ഒഴുകിയെത്തി.

സ്വദേശികളും വിദേശികളും ഒരുപോലെ ആസ്വാദിച്ച 14-ാമത് മേള ഫെബ്രുവരി 15 നാണ് ആരംഭിച്ചത്. വൈകിട്ട് അഞ്ച് മുതൽ രാത്രി 11 വരെ 11.50 സൗദി റിയാൽ മൂല്യമുള്ള ടിക്കറ്റെടുത്തായിരുന്നു സന്ദർശകർക്ക് ആദ്യഘട്ടത്തിൽ മേളയിൽ പ്രവേശനം നൽകിയിരുന്നത്. അവസാനഘട്ടത്തിൽ ടിക്കറ്റ് ചാർജ് അധികൃതർ 30 സൗദി റിയാൽ ആക്കി നിശ്‌ചയിച്ചതിനാൽ സന്ദർശകരുടെ തിരക്കിൽ അൽപ്പം കുറവ് വന്നിരുന്നു.

യാംബു-ജിദ്ദ ഹൈവേ റോഡിന്റെ ഓരം ചേർന്നുള്ള റോയൽ കമ്മീഷൻ മേഖലയിലെ അൽ മുനാസബാത്ത്‌ പാർക്കിലായിരുന്നു വൈവിധ്യമാർന്ന പുഷ്‌പോത്സവം നടന്നത്. ആ​ഗോ​ള ശ്ര​ദ്ധ​നേ​ടി​യ സൗ​ദി-​യാം​ബു പു​ഷ്പ​മേ​ള​യി​ൽ മൂ​ന്ന് ലോ​ക റെ​ക്കോ​ഡു​ക​ളാ​ണ് ഇ​ത്ത​വ​ണ നേ​ടി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്കൊ​ട്ട. പൂ​ക്ക​ൾ കൊ​ണ്ടെ​ഴു​തി​യ ഏ​റ്റ​വും വ​ലി​യ വാ​ക്ക്. ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റി​ന്റെ മാ​തൃ​ക എ​ന്നി​വ​യാ​ണ​ത്. അ​തി​വി​ശാ​ല​മാ​യ പൂ ​പ​ര​വ​താ​നി​ക്ക് ര​ണ്ടു ത​വ​ണ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോഡ് യാം​ബു പു​ഷ്പ​മേ​ള നേ​ര​ത്തേ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, ടെക്നോളജി ആന്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോർണർ, ട്രാഫിക് സേഫ്റ്റി വില്ലേജ്, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, വിപണനത്തിനും പ്രദർശനത്തിനുമായി ഒരുക്കിയ 150 തോളം സ്റ്റാളുകൾ എന്നിവയും പുഷ്പനഗരിയിൽ ഒരുക്കിയിരുന്നു.

Most Popular

error: